Recent News & Events

അക്ഷരജ്യോതി ഒക്ടോബർ 20 തിന്

അക്ഷരജ്യോതി ഒക്ടോബർ 20 തിന്

ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്കായി പ്രത്യേക അവസരം ഒരുക്കിയിരിക്കുന്നു. ഒക്ടോബർ  20 തിനു ശനിയാഴിച്ച് രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥനയോടുകൂടി റവ. ഫാ. നൈനാൻ ഫിലിപ്പ്. റവ ഫാ സജു തോമസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും കുട്ടികൾ ആദ്യാക്ഷരം കുറിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഓ.സി വൈ എം ഭാരവാഹികളുമായി ബന്ധപെടുക:050 6856531
For Registration: https://goo.gl/forms/k3TymZoiuJn7iBgy1 


യു.എ.ഇ നിയമങ്ങളും ഇന്ത്യൻ കോൺസുലേറ്റ് നൽകുന്ന നിയമ പരിരക്ഷയും

യു.എ.ഇ നിയമങ്ങളും ഇന്ത്യൻ കോൺസുലേറ്റ് നൽകുന്ന നിയമ പരിരക്ഷയും

ദുബൈ: വേനൽ ശിബിരത്തോടനുബന്ധിച്ച് എല്ലാ വർഷവും നടത്തിവരുന്ന ഇടവകാംഗംങ്ങൾക്കുള്ള ക്ലാസ്സ് അഡ്വ.ബിന്ദു എസ്‌. ചേറ്റൂർ (ഇന്ത്യൻ കോൺസുലേറ്റ്, അഡ്വക്കേറ്റ്സ് പാനൽ, IBPC ആദ്യ വനിത അദ്ധ്യക്ഷ) നയിക്കും. പ്രവാസികൾ അറിഞ്ഞിരിക്കേണ്ടതായ യു.എ.ഇ നിയമങ്ങളും ഇന്ത്യൻ കോൺസുലേറ്റ് നൽകുന്ന നിയമ പരിരക്ഷയും എന്നതാണ് വിഷയം. വെള്ളിയഴിച്ച രാവിലെ വി.കുർബാനയ്ക്കു ശേഷം  11 മണിക്ക് ക്രമീകരിച്ചിരിക്കുന്ന ക്ലാസ്സിൽ അഡ്വ.ബിന്ദു എസ്‌. ചേറ്റൂരുമായി നിയമ സംബന്ധമായി പൊതുവായുള്ള  സംശയങ്ങൾ ചർച്ചചെയ്യാൻ അവസരം ഉണ്ടായിരിക്കും. സമാന്തരമായി, കുട്ടികൾക്കുള്ള ക്ലാസ്സ് 10 മണിമുതൽ 5 വരെ നടത്തപ്പെടുന്നതായിരിക്കും.


പതിനാലാമത് വേനൽശിബിരത്തിനു ഊഷ്മളമായ വരവേൽപ്പ്

പതിനാലാമത് വേനൽശിബിരത്തിനു ഊഷ്മളമായ വരവേൽപ്പ്

ദുബായ്: ജൂബിലി നിറവിൽ പരിലസിക്കുന്ന ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  ജൂലൈ 13, 20 തീയതികളിൽ നടക്കുന്ന വേനൽശിബിരത്തിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു. യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ എല്ലാ വേനൽ അവധിക്കാലത്തും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽശിബിരം പതിനാലാം വർഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.

കേരള സംസ്ക്കാരവും പാരമ്പര്യവും ഭാഷാമാധുര്യവും വൈവിധ്യമാർന്ന നാട്ടറിവുകളും കലകളും ഗൾഫിലെ പുതു തലമുറക്ക് പകർന്നു നൽകുകയാണ് ഇതിന്റെ ലക്ഷ്യം. പഠനമുറികളിലെ വിരസത ഒഴിവാക്കി കഥ-കവിതകളിലൂടെയും, കളികളിലൂടെയും കുട്ടികളിലേക്ക് സാംസ്‌കാരിക തനിമ പകർന്ന് നൽകുന്ന ശിബിരത്തിൻ്റെ പ്രവർത്തനം മലയാള ലോകത്തിനാകമാനം അഭിമാനാർഹമാണ്. 

വെള്ളിയാഴ്ച വി.കുർബാനാനന്തരം പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ കുട്ടികൾ അവരുടെ മുൻ വർഷങ്ങളിലെ വേനൽശിബിരനുഭവം പങ്കുവച്ചും ചിത്രങ്ങൾ വരച്ചും വേനൽശിബിരത്തിൻറെ രജിസ്‌ട്രേഷനു തുടക്കം കുറിച്ചു. മാനവീകതയെയും സഹിഷ്ണതയേയും മുൻനിർത്തി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം "മാനവസ്നേഹത്തിൻ കൂടു കൂട്ടാം" എന്നുള്ളതാണ്. 


Merit Award 2018 and സി.പി.ചാണ്ടി മെമ്മോറിയൽ ശ്രേഷ്‌ഠ  മാതൃഭാഷ പുരസ്‌കാരം

Merit Award 2018 and സി.പി.ചാണ്ടി മെമ്മോറിയൽ ശ്രേഷ്‌ഠ മാതൃഭാഷ പുരസ്‌കാരം


OCYM Dubai inviting applications for Merit Award from students who have completed 10th & 12th classes in UAE. Along with this സി.പി.ചാണ്ടി മെമ്മോറിയൽ ശ്രേഷ്‌ഠ  മാതൃഭാഷ പുരസ്‌കാരം will be given to the student who achieved highest marks in Malayalam Language.

Interested candidates can submit mark lists (attested by respective School Principal) to OCYM Secretary on or before 24th June 2018.


Edify Care പദ്ധതിയിലേക്ക് ഈ വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു

Edify Care പദ്ധതിയിലേക്ക് ഈ വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു

ദുബായ് ഓർത്തഡോൿസ് ക്രൈസ്‌തവ യുവജന പ്രസ്ഥനത്തിന്റെ നേതൃത്വത്തിൽ 2008 മുതൽ നടത്തിവരുന്ന Edify Care പദ്ധതിയിലേക്ക് ഈ വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. 2018 -19 അധ്യയന വർഷത്തിലേക്ക് എം.ബി.ബി.എസ്/ എഞ്ചിനീറിംഗ് / ബി എസ് സി നഴ്സിംഗ് എൻട്രൻസിൽ മെറിറ്റ് മുഖേന ഉപരിപഠനത്തിനു യോഗ്യത നേടുന്ന അർഹതയുള്ള ഒരു വിദ്യാർത്ഥിയേയാണ് തെരഞ്ഞെടുക്കുക. അപേക്ഷ ഫോറം പൂരിപ്പിച്ച ആവശ്യമായ ഡോക്യൂമെൻറ്സ് ഉൾപ്പെടെ, The  President,St. Thomas Orthodox Cathedral Youth Movement. PO Box 2563,Dubai UAE എന്ന വിലാസത്തിൽ സാധാരണ തപാലിൽ 2018 ആഗസ്റ്റ് 31 ന് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയച്ചു തരേണ്ടതാണ്.


അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും: ocymdubai@gmail.com/ 0506856531


Watchdays’ Retreat (കാത്തിരുപ്പ് ധ്യാനം )

Watchdays’ Retreat (കാത്തിരുപ്പ് ധ്യാനം )

അപ്പൊ 2:1 "പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒന്നിച്ചു കൂടിയിരുന്നു.......എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി..."      

ദുബായ്: പരിശുദ്ധ പെന്തെക്കോസ്ത് പെരുന്നാളിനോടനുബന്ധിച്ച് ദുബായ് യുവജന പ്രസ്ഥാനം മെയ് 17 വ്യാഴം വൈകുന്നേരം 6.30 മുതൽ സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വച്ച് കാത്തിരുപ്പ് ധ്യാനം ക്രമീകരിച്ചിരിക്കുന്നു. 

റവ.ഫാ. റോയ് എം ജോയ് ധ്യാന പ്രസംഗവും റവ.ഫാ.സജു തോമസ് ഗ്രിഗോറിയൻ പ്രയാറും നയിക്കും. ദുബായ് ഓ.സി.വൈ.എമിൻറെ സംഗീതകലാ വിഭാഗം ധ്വനി ഗാനശുശ്രുഷ നിർവഹിക്കും.

പരിശുദ്ധ ശ്ലീഹന്മാരുടെ കാത്തിരുപ്പിനെ അനുസ്മരിക്കുന്ന നാളുകളിൽ വിശ്വാസികൾക്ക് പുതുജീവൻ നൽകുവാൻ തക്കവണം കാത്തിരുപ്പ് ധ്യാനത്തിനു ഇടയാവട്ടെ.

രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
https://goo.gl/forms/mYq8bJAfN2jZCPme2


തെശ്ബുഹത്തോ 2018

തെശ്ബുഹത്തോ 2018

ദുബായ്: പുണ്യ ശ്ലോകനായ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരക്കായി നടത്തുന്ന 7-മത് തെശ്ബുഹത്തോ 2018, സുറിയാനി മലയാളം ആരാധനാഗീതമതസരം 11 മെയ് 2018 (വെള്ളിയാഴ്ച) ഉച്ചക്ക് 1.30തിനു നടത്തപ്പെടുന്നു. യൂ.എ .യിലെ എട്ടു യൂണിറ്റുകളെയും പ്രതിനിധികരിക്കുന്ന ടീമുകൾ മത്സരത്തിൽ അണിനിരക്കും.

സുറിയാനി മലയാള ആരാധനാ ഗീതങ്ങളുടെ സംഗീത വിരുന്നിനായി  വിശ്വാസികളും  ആസ്വാദകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.


Blood Donation Camp 2018

Blood Donation Camp 2018


പുസ്‌തകോത്സവം  2018

പുസ്‌തകോത്സവം 2018


Join with us for Cyber Fast on Good Friday

Join with us for Cyber Fast on Good Friday

St. Thomas OCYM Dubai requested everyone to observe Cyber Fast on Good Friday. 


Catholicate Day Celebration (23 March 2018)

Catholicate Day Celebration (23 March 2018)

Dubai: St. Thomas Orthodox Cathedral Dubai celebrating Catholicate Day, 2018 with the events organised by OCYM on 23rd March 2018. OCYM along with the other Spiritual Organisations will arrange procession after the Holy Qurbana. Public Meeting will be addressed by Rev. Fr. Ninan Philip, Vicar and other honourable priests of the Church.

OCYM Dhwani will be presenting ’Kanalvazhikalil Malankara Sabha’, Kadhapresangam based on the History of Malankara Church as part of the celebrations.


Al Ain Pilgrimage

Al Ain Pilgrimage

Al Ain Pilgrimage (02-MARCH-2018)


SPIRITUAL ORGANISATIONS PROGRAMME INAUGURATION, 2018 BY BAVA THIRUMENI

SPIRITUAL ORGANISATIONS PROGRAMME INAUGURATION, 2018 BY BAVA THIRUMENI

Dubai:The Annual Programme Inauguration of Spiritual Organisations of the St.Thomas Orthodox Cathedral Dubai will be held on Friday, 09/ Feb, 2018 by His Holiness Moran Mar Baselios Marthoma Paulose II, Malanakara Metropolitan and Catholicose of the East. The programme will also be graced by the presence of H.G.Dr.Abraham Mar Seraphim, Metropolitan Bangalore Diocese.


പേത്തുർത്ത ഭക്ഷ്യമേള, 2018  ഫെബ്രുവരി 2-ന്

പേത്തുർത്ത ഭക്ഷ്യമേള, 2018 ഫെബ്രുവരി 2-ന്

ദുബൈ: സെൻറ് തോമസ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന പേത്തുർത്ത ഭക്ഷ്യമേള ഫെബ്രുവരി മാസം 2 - തിയതി ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ അങ്കണത്തിൽ വച്ചു നടത്തപ്പെടുന്നു. 

കേരളീയ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയിൽ കപ്പ ബിരിയാണി, പൊതിച്ചോർ, ബീഫ് ഫ്രൈ, കട്  ലറ്റ്, അപ്പം & ചിക്കൻ കറി, അപ്പം മുട്ട കറി, നാടൻ അച്ചാറുകൾ, അടപ്രഥമൻ തുടങ്ങിയവ ലഭ്യമാണ്. 


Zonal Cricket 2017

Zonal Cricket 2017

Gregorian Cup.

Inter Church Cricket Tournament 2017 - Season 2

Nov 30 & Dec 1, 2017


Venalshibiram 2017

Venalshibiram 2017